വിക്ടോറിയ കോവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക നാഴികക്കല്ലിലെത്തി; ഒരു മില്യണ്‍ പേര്‍ക്ക് പൂര്‍ണമായി വാക്‌സിനേകി; ഇനി ആദ്യ ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നല്‍കുക ആറാഴ്ചക്ക് ശേഷം; ലക്ഷ്യം കൂടുതല്‍ പേരിലേക്ക് വേഗം ആദ്യ ഡോസെത്തിക്കല്‍

വിക്ടോറിയ കോവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക നാഴികക്കല്ലിലെത്തി; ഒരു മില്യണ്‍ പേര്‍ക്ക് പൂര്‍ണമായി വാക്‌സിനേകി; ഇനി ആദ്യ ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നല്‍കുക ആറാഴ്ചക്ക് ശേഷം; ലക്ഷ്യം കൂടുതല്‍ പേരിലേക്ക് വേഗം ആദ്യ ഡോസെത്തിക്കല്‍
കോവിഡ് വാക്‌സിനേഷനില്‍ വിക്ടോറിയ നിര്‍ണായകമായ നാഴികക്കല്ലിലെത്തിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ചയോടെ ഒരു മില്യണ്‍ വിക്ടോറിയക്കാര്‍ പൂര്‍ണമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യ ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കിയവര്‍ക്ക് ആറാഴ്ചക്ക് ശേഷം രണ്ടാം ഡോസും നല്‍കിയിരിക്കുകയാണ് വിക്ടോറിയയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ഒന്നാം ഡോസ് ലഭ്യമാക്കുന്നതിനുള്ള പുതിയ നീക്കത്തിലൂടെ കോവിഡ് സംരക്ഷണം കൂടുതല്‍ പേര്‍ക്കുറപ്പ് വരുത്താനാവുമെന്നും സട്ടന്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒന്നാം ഡോസ് നല്‍കി രണ്ടാം ഡോസ് ആറാഴ്ചക്കകം ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ വിക്ടോറിയക്കാര്‍ക്ക് കോവിഡില്‍ നിന്ന് ശക്തമായ സുരക്ഷ ലഭിക്കുമെന്ന പ്രഖ്യാപനവുമായി സ്റ്റേറ്റിലെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

നേരത്തെ ആദ്യ ഡോസ് നല്‍കി മൂന്നാഴ്ചക്കകമായിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഇതിലൂടെ ഒന്നാം ഡോസ് കൂടുതല്‍ പേരിലേക്കെത്തുന്നതിന് തടസമുണ്ടാകാന്‍ സാധ്യതയേറിയതിനാലാണ് രണ്ടാം ഡോസ് ആറാഴ്ചക്ക് ശേഷം നല്‍കാനുള്ള നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടെക്ക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നതെന്നും സട്ടന്‍ പറയുന്നു.

Other News in this category



4malayalees Recommends