കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശി ; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശി ; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം
കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

വാട്ടര്‍ ജെറ്റില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സ്‌കൈ ഡൈവറും സാഹസികനുമായ നാസര്‍ അല്‍ നെയാദിയും അപടകടത്തില്‍പ്പെട്ടത്. ഉടനെ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്‍ ഒരു നിമിഷംപോലും ആലോചിക്കാതെ പാഞ്ഞെത്തുകയായിരുന്നു.

വാട്ടര്‍ ജെറ്റ് പിടിച്ചുനിര്‍ത്തി ശൈഖ് ഹംദാന്‍ സുഹൃത്തിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ഒട്ടേറെ പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാനെ അഭിനന്ദിച്ചത്.
Other News in this category4malayalees Recommends