എന്‍എച്ച്എസില്‍ സ്വകാര്യകമ്പനികള്‍ നിയമിച്ച ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കണമെന്ന് യൂണിയനുകള്‍; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 3% ശമ്പള വര്‍ധനവ് പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നിയമിച്ച ജീവനക്കാര്‍ക്കും നല്‍കണമെന്ന്

എന്‍എച്ച്എസില്‍ സ്വകാര്യകമ്പനികള്‍ നിയമിച്ച ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കണമെന്ന് യൂണിയനുകള്‍; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 3% ശമ്പള വര്‍ധനവ് പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നിയമിച്ച ജീവനക്കാര്‍ക്കും നല്‍കണമെന്ന്
എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികള്‍ അഥവാ പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഇത് പ്രകാരം സ്വകാര്യ കമ്പനികള്‍ നിയമിക്കുന്ന ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍, കാറ്ററിംഗ് അസിസ്റ്റന്റുമാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, മറ്റ് ഹെല്‍ത്ത് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ക്ക് എന്‍എച്ച്എസിലെ ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നാണ് യൂണിയന്‍ ലീഡര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വര്‍ക്കര്‍മാര്‍ക്ക് മൂന്ന് ശതമാനം ശമ്പള വര്‍ധനവാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ശമ്പള വര്‍ധനവ് എന്‍എച്ച്എസില്‍ പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ഈ ശമ്പള വര്‍ധനവ് ലഭിക്കാതെ പോകുമെന്നാണ് യൂണിസന്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഇത്തരത്തില്‍ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ ഹെല്‍ത്ത് കോണ്‍ട്രാക്ടര്‍മാര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിന് സമാനമായ തോതിലുള്ള ശമ്പള വര്‍ധനവ് ഉറപ്പാക്കണമെന്നാണ് യൂണിസന്‍ ആവശ്യപ്പെടുന്നത്.

ഇന്‍ഡിവിജ്വല്‍ എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങളും സബ്‌സിഡിയറി കമ്പനികളും സര്‍ക്കാര്‍ എന്‍എച്ച്എസിലെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന നിരക്കിന് സമാനമായ തോതിലുള്ള ശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് ഈ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരിയിക്കിടെ തങ്ങളുടെ ജീവനക്കാര്‍ വളരെ ആത്മാര്‍ത്ഥതയോടെ ജീവന്‍ പണയം വച്ചാണ് എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന നിരക്കിന് സമാനമായി ശമ്പളം അവര്‍ക്ക് വര്‍ധിപ്പിച്ച് നല്‍കാന്‍ തയ്യാറാകണമെന്നാണ് പ്രൈവറ്റ് എംപ്ലോയര്‍മാര്‍ക്കെഴുതിയ കത്തില്‍ യൂണിസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നാഷണല്‍ പേ സിസ്റ്റത്തിന്റെ ഗുണം ലഭിക്കുമ്പോള്‍ പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മാക്അനിയ എടുത്ത് കാട്ടുന്നത്. സങ്കീര്‍ണമായ കോണ്‍ട്രാക്ടിംഗ് അറേഞ്ചുമെന്റുകള്‍ കാരണമാണ് സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ലഭിക്കാത്തതെന്നും മാക്അനിയ ആരോപിക്കുന്നു.Other News in this category4malayalees Recommends