കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത്?ഇജ്ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്, എന്തൊരു ദുരന്തം', ജോയ് മാത്യു

കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത്?ഇജ്ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്, എന്തൊരു ദുരന്തം', ജോയ് മാത്യു
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരം ഖാസാ സ്വാന്‍ എന്ന നാസര്‍ മുഹമ്മദിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ താലിബാന്‍ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇരയാണ് നാസറെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ഇജ്ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

'ഖാസാ സ്വാന്‍ എന്ന നാസര്‍ മുഹമ്മദ് എന്ന ഇറാനിയന്‍ നടന്‍. താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇര ! കഴുത്തറുത്ത് കൊന്നു. കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത്? കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം. ഇജ്ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്, എന്തൊരു ദുരന്തം', ഇങ്ങനെയായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവത്തില്‍ കുറ്റസമ്മതം നടത്തി താലിബാന്‍ രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിച്ചിരുന്ന താലിബാന്‍ കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മുന്‍പ് അഫ്ഗാന്‍ പൊലീസില്‍ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നാസര്‍ മുഹമ്മദ്.

Other News in this category4malayalees Recommends