17 മാസങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

17 മാസങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി
ഒന്നരവര്‍ഷത്തിന് ശേഷം സൗദി അറേബ്യ വീണ്ടും പുതിയ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി. വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങള്‍ വഴിയും കരാതിര്‍ത്തികള്‍ വഴിയും ഇന്നു മുതല്‍ പ്രവേശനം അനുവദിച്ചു തുടങ്ങിയതായി സിവില് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കാണ് പ്രവേശനമനുവദിക്കുക. 17 മാസങ്ങള്‍ക്കു ശേഷമാണ് സൗദി അറേബ്യ വീണ്ടും വിനോദ സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പുതിയ വിസകള്‍ ഇന്നു മുതല്‍ അനുവദിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളിലും കരാതിര്‍ത്തികളിലും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കിയതായി ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷനും അറിയിച്ചു. സൗദിയിലേക്ക് യാത്രാനുമതിയുള്ള ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയും പ്രവേശന അനുമതിയും നല്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പ്രവേശന അനുമതി.



Other News in this category



4malayalees Recommends