'ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം'; ഹോട്ട് ചിത്രവുമായി സംയുക്ത

'ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം'; ഹോട്ട് ചിത്രവുമായി സംയുക്ത
പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍. 'നല്ല സമയങ്ങള്‍ക്കും ടാന്‍ ലൈനുകള്‍ക്കും നിങ്ങളോട് പറയാന്‍ കഴിയും, ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം' എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആരാധകരും താരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അപൂര്‍വ ബോസ്, ശിവദ, മഞ്ജിമ മോഹന്‍, ഗായിക ജ്യോത്സ്‌ന തുടങ്ങിയവര്‍ താരത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റ് ചെയ്തിട്ടുണ്ട്.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ ശ്രദ്ധേയയാകുന്നത്. ടൊവിനോ നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ആണും പെണ്ണും, വൂള്‍ഫ്, വെള്ളം തുടങ്ങിയവയാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Other News in this category4malayalees Recommends