ആ കഥ നടന്നെങ്കില്‍ ഞാന്‍ ഗന്ധവ്വനായിട്ട് എത്തുമായിരുന്നു ; നിയാസ് മുസ്ലിയാര്‍

ആ കഥ നടന്നെങ്കില്‍ ഞാന്‍ ഗന്ധവ്വനായിട്ട് എത്തുമായിരുന്നു ; നിയാസ് മുസ്ലിയാര്‍
പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വന്റെ പിന്നിലെ അറിയാക്കഥ പങ്കുവെച്ച് നടന്‍ നിയാസ് മുസ്ലിയാര്‍. സംവിധായകന്‍ എഎം നസീറാണ് താന്‍ സിനിമയിലേക്ക് വന്നതിന് കാരണം എന്നാണ് നടന്‍ പറയുന്നത്. ക്ഷണക്കത്ത് എന്ന സിനിമയില്‍ നസീര്‍ വഴിയാണ് എത്തുന്നത്. അഭിനേതാക്കളെ തേടുമ്പോള്‍ തന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്ന് നിയാസ് പറയുന്നു.

ഒരു സിനിമ വന്നിട്ടുണ്ട്. നായകവേഷമാണ്, നിനക്ക് താത്പര്യമുണ്ടെങ്കില്‍ നീ പോയി സിനിമയുടെ ടീമിനെ കാണണമെന്ന് നസീറാണ് പറഞ്ഞത്. അതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ താന്‍ നവോദയയില്‍ പോയി കണ്ടത്. അവര്‍ ആദ്യം പ്ലാന്‍ ചെയ്തത് വേറൊരു സിനിമയായിരുന്നു.

പക്ഷേ ഒരേ കഥ തന്നെ പത്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന പേരില്‍ സിനിമ എടുക്കുകയാണെന്ന വിവരം നവോദയ അറിയുകയായിരുന്നു. അങ്ങനെ ഒരേ കഥ തന്നെ സിനിമയാക്കാന്‍ പറ്റില്ലല്ലോ എന്നത് കാരണം ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. ശേഷമാണ് ക്ഷണക്കത്ത് വന്നത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സായിരുന്നു നിര്‍മ്മാതാക്കള്‍. അഭിനേതാക്കളെ നിലനിര്‍ത്തിക്കൊണ്ട് പ്രൊഡ്യൂസറും കഥയും മാറി. അല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ ആ കഥയില്‍ ഗന്ധര്‍വ്വനായിട്ടോ മറ്റോ എത്തുമായിരുന്നു. ചിലപ്പോള്‍ തിരിച്ചുമാവാമെന്നും നിയാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Other News in this category4malayalees Recommends