യുഎസില്‍ ഡെല്‍റ്റാ വേരിയന്റ് പെരുകുന്നതിന് പുറമെ കുട്ടികളിലും വയോജനങ്ങളിലും ശ്വാസകോശ രോഗവും പെരുകുന്നു; മൂക്കൊലിപ്പ്, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഉയര്‍ത്തുന്നത് കടുത്ത ഭീഷണി

യുഎസില്‍ ഡെല്‍റ്റാ വേരിയന്റ് പെരുകുന്നതിന് പുറമെ കുട്ടികളിലും വയോജനങ്ങളിലും ശ്വാസകോശ രോഗവും പെരുകുന്നു;  മൂക്കൊലിപ്പ്, ചുമ,  പനി  തുടങ്ങിയ ലക്ഷണങ്ങളുള്ള റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഉയര്‍ത്തുന്നത് കടുത്ത ഭീഷണി

യുഎസില്‍ ഡെല്‍റ്റാ വേരിയന്റില്‍ പെട്ട കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പുറമെ കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ശ്വാസകോശ രോഗവും പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് അല്ലെങ്കില്‍ ആര്‍എസ് വിയാണ് ഇവരില്‍ പടരുന്നത്. ഫ്‌ലൂ പോലുള്ള രോഗമായ ഇത് ചിലരില്‍ കടുത്ത പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ജൂണ്‍ തുടക്കം മുതല്‍ ആര്‍എസ് വി ക്രമത്തില്‍ വര്‍ധിച്ച് വരുന്നുവെന്നാണ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനില്‍ (സിഡിസി) നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്.


തുടര്‍ന്ന് ജൂലൈയില്‍ ഈ രോഗപ്പകര്‍ച്ചയേറി വരുകയുമായിരുന്നു. മൂക്കൊലിപ്പ്, ചുമ, മൂക്ക് ചീറ്റല്‍, പനി തുടങ്ങിയവയാണ് ആര്‍എസ്‌വിയുടെ ലക്ഷണങ്ങള്‍.യുഎസില്‍ മാസങ്ങളായി കുട്ടികളില്‍ തീരെ കോവിഡ് കേസുകള്‍ അല്ലെങ്കില്‍ വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും നിലവില്‍ ശിശുക്കളിലും കുട്ടികളിലും കൗമാരക്കാരിലും കോവിഡ് പെരുകി അത്തരക്കാരുടെ ആശുപത്രി പ്രവേശനം വര്‍ധിച്ച് വരുന്നുവെന്നാണ് ഹൂസ്റ്റണിലെ ടെക്‌സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനായ ഡോ. ഹീതര്‍ ഹാക് മുന്നറിയിപ്പേകുന്നത്.

കോവിഡിനാലുള്ള ന്യൂമോണിയ പെരുകി ആശുപത്രികളിലെത്തുന്നവരില്‍ രണ്ടാഴ്ച പ്രായമുള്ള കുട്ടികള്‍ മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ വരെയുണ്ടെന്നാണ് ഹാക് എടുത്ത് കാട്ടുന്നത്. ഇതിന് പുറമെ നിലവില്‍ കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ആര്‍എസ്‌വിയുടെ പെരുപ്പവും രാജ്യത്തുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ രോഗപ്പകര്‍ച്ചയേറിയാല്‍ രാജ്യത്തെ ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം വീണ്ടുമേറുന്നതിന് കാരണമായിത്തീരുമെന്നും അതിനാല്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends