ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള സിറ്റികളിലെ പ്രാണവായുവിന്റെ ഗുണനിലവാരം അപകടകരമായ വിധത്തില്‍ താഴ്ന്നു; കാരണം കാട്ടുതീകളുടെ ഫലമായുണ്ടായ കട്ടികൂടിയ പുക അന്തരീക്ഷത്തില്‍ ആവരണം പോലെ തങ്ങി നില്‍ക്കുന്നത്

ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള സിറ്റികളിലെ പ്രാണവായുവിന്റെ ഗുണനിലവാരം അപകടകരമായ വിധത്തില്‍ താഴ്ന്നു; കാരണം കാട്ടുതീകളുടെ ഫലമായുണ്ടായ കട്ടികൂടിയ പുക അന്തരീക്ഷത്തില്‍ ആവരണം പോലെ തങ്ങി നില്‍ക്കുന്നത്
തുടര്‍ച്ചയായ കാട്ടുതീകള്‍ മൂലമുള്ള പൊടിയും പുകയും കാരണം ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള സിറ്റികളിലെ പ്രാണവായുവിന്റെ ഗുണനിലവാരം അപകടകരമായ വിധത്തില്‍ താഴ്ന്നുവെന്ന് റിപ്പോര്‍ട്ട്. കൂട്ട്‌നേസ്, ഓകനാഗന്‍ എന്നിവിടങ്ങളിലെ സിറ്റികളിലെ അന്തരീക്ഷത്തിന് മുകളില്‍ കാട്ടുതീയില്‍ നിന്നുള്ള കട്ടിയേറിയ പുക ഒരു ആവരണമായി ദിവസങ്ങളോളം തങ്ങി നില്‍ക്കുന്ന അപകടകരമായ അവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. അടുത്തതായി മെട്രോ വാന്‍കൂവറിലും ഇതേ അവസ്ഥയുണ്ടാകാന്‍ പോകുന്നുവെന്നാണ് മുന്നറിയിപ്പ്.

മെട്രൊ വാന്‍കൂവര്‍, ഫ്രാസര്‍ വാലി എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക എയര്‍ ക്വാളിറ്റി സ്റ്റേറ്റ്‌മെന്റ് ശനിയാഴ്ച എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേയ്ഞ്ച് കാനഡ പുറപ്പെടുവിച്ചിരുന്നു. ഉഷ്ണതരംഗം കാരണം ഇവിടങ്ങളിലെ ഓസോണ്‍ ലെവല്‍ മുകളിലേക്ക് പോയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണീ മുന്നറിയിപ്പ്. കാട്ടുതീയില്‍ നിന്നുണ്ടായ കട്ടികൂടിയ കറുത്ത പുക പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയേറെയാണെന്നും അവര്‍ പ്രവചിക്കുന്നു.

നിലവില്‍ എയര്‍ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡെക്‌സ് 10ലെത്തിയിരിക്കുന്നുവെന്നും ഇത് വളരെ അപകടകരമായ ഉയര്‍ന്ന ലെവലാണെന്നും കാട്ടുതീ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഏറെക്കൂറെ ഇതേ ലെവലാണുള്ളതെന്നുമാണ് എന്‍വയോണ്‍മെന്റ് ഫെഡറല്‍ മെറ്റീരിയോളജിസ്റ്റായ ഡെറെക് ലീ മുന്നറിയിപ്പേകുന്നു. വരാനിരിക്കുന്ന ഏതാനും ദിവസങ്ങളില്‍ തീരപ്രദേശത്തേക്ക് എത്തിച്ചേരുന്ന കാട്ടുതീ പുകയെ സൂക്ഷ്മനിരീക്ഷണം നടത്തി വരുകയാണെന്നും ലീ വെളിപ്പെടുത്തുന്നു. പ്രൊവിന്‍സില്‍ നിലവില്‍ മൊത്തം 243 കാട്ടുതീകളുണ്ടെന്നാണ് ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ് ഫയര്‍ സര്‍വീസ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വാരത്തിലേക്കാള്‍ 60 കാട്ടുതീകള്‍ കൂടിയിരിക്കുകയാണ്. കാംലൂപ്‌സ് റീജിയണിലാണ് കാട്ടുതീകള്‍ കൂടുതലുള്ളത്.

Other News in this category



4malayalees Recommends