വെസ്റ്റേണ്‍ സിഡ്‌നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സൈന്യമിറങ്ങി;അവശ്യ സ്വാതന്ത്ര്യം പോലും നിഷേധിക്കുമെന്ന ആശങ്കയില്‍ ജനംപ്രതിനിധികള്‍; സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നുവെന്ന് സൈന്യം ഉറപ്പ് വരുത്തും

വെസ്റ്റേണ്‍ സിഡ്‌നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സൈന്യമിറങ്ങി;അവശ്യ സ്വാതന്ത്ര്യം പോലും നിഷേധിക്കുമെന്ന  ആശങ്കയില്‍ ജനംപ്രതിനിധികള്‍; സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നുവെന്ന് സൈന്യം ഉറപ്പ് വരുത്തും
കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വെസ്റ്റേണ്‍ സിഡ്‌നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സൈന്യത്തെയിറക്കി. ഇതിനെ തുടര്‍ന്ന് ജനത്തിന്റെ അവശ്യസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന ആശങ്ക പങ്ക് വച്ച് ജനപ്രതിനിധികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജനം സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താനാണ് പട്ടാളത്തെ ഇറക്കിയിരിക്കുന്നതെന്നാണ് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ മിക്ക് ഫുള്ളര്‍ പറയുന്നത്.

സിഡ്‌നിയില്‍ കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന മേഖലകളായ പശ്ചിമ സിഡ്‌നിയിലെയും തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെയും എട്ട് കൗണ്‍സിലുകളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 300ഓളം സൈനികര്‍ തിങ്കളാഴ്ച മുതല്‍ ഇവിടെ എന്തിനും തയ്യാറായി രംഗത്തുണ്ട്.കാന്റര്‍ബറി-ബാങ്ക്‌സ്ടൗണ്‍, ഫെയര്‍ഫീല്‍ഡ്, ലിവര്‍പൂള്‍, ബ്ലാക്ക്ടൗണ്‍, കംബര്‍ലാന്റ്, പാരമറ്റ, ക്യാംപല്‍ടൗണ്‍, ജോര്‍ജസ് റിവര്‍ കൗണ്‍സിലുകളിലാണ് ഇത്തരത്തില്‍ സൈന്യമിറങ്ങിയിരിക്കുന്നത്.

ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും, സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നു എന്നുറപ്പാക്കാനുമാണ് സൈന്യത്തെ വിളിച്ചിരിക്കുന്നതെന്നാണ് ഫുള്ളര്‍ വിശദീകരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരിക്കുന്ന ഇവിടങ്ങളില്‍ പട്ടാളത്തിന്റെ കര്‍ത്തവ്യമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇവിടങ്ങളിലെ ആഹാര പാക്കറ്റുകളുടെ വിതരണത്തിലും, സ്റ്റേ അറ്റ് ഹോം ഉത്തരവും ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങളും പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിലും സൈനികര്‍ പൊലീസിന് കൈത്താങ്ങാകുമെന്നാണ് പോലീസ് കമ്മീഷണര്‍ പറയുന്നത്.

Other News in this category



4malayalees Recommends