ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്കെല്ലാം 300 ഡോളര്‍ ഇന്‍സെന്റീവായി നല്‍കണമെന്ന് ലേബര്‍ നേതാവ്; വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കോവിഡില്‍ നിന്ന് ശാശ്വതമായി മോചിപ്പിക്കാനുള്ള നിര്‍ണായക നിര്‍ദേശവുമായി അന്തോണി ആല്‍ബനീസ്

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്കെല്ലാം 300 ഡോളര്‍ ഇന്‍സെന്റീവായി നല്‍കണമെന്ന് ലേബര്‍ നേതാവ്; വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കോവിഡില്‍ നിന്ന് ശാശ്വതമായി മോചിപ്പിക്കാനുള്ള നിര്‍ണായക നിര്‍ദേശവുമായി അന്തോണി ആല്‍ബനീസ്
ഡിസംബര്‍ ഒന്നോടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണമാക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കെല്ലാം 300 ഡോളര്‍ വാക്‌സിന്റ് ഇന്‍സെന്റീവ് പേമെന്റുകള്‍ അനുവദിക്കണമെന്ന നിര്‍ണായക നിര്‍ദേശം മുന്നോട്ട് വച്ച് ലേബര്‍ നേതാവ് അന്തോണി ആല്‍ബനീസ് രംഗത്തെത്തി.വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ കാഷ് ഇന്‍സെന്റീവ് അനുവദിക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന് മേല്‍ കടുത്ത സമ്മര്‍ദമാണ് ആല്‍ബനീസ് ചെലുത്തുന്നത്.

ഇതിലൂടെ രാജ്യത്തിന് കോവിഡില്‍ നിന്ന് മോചനം നേടാനും തുടര്‍ച്ചയായ ലോക്ക്ഡൗണുകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും വര്‍ക്കര്‍മാര്‍ക്കും മോചനം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോവിഡുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളില്‍ ഫെഡറല്‍ ഗവണ്മെന്റ് ഈ വര്‍ഷം പരാജയപ്പെട്ടിരിക്കുന്നുവെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കലും ക്വാറന്റൈന്‍ സംബന്ധിച്ച തീരുമാനമെടുക്കലുമാണിതെന്നും ആല്‍ബനീസ് എടുത്ത് കാട്ടുന്നു.

കോവിഡില്‍ നിന്നും രാജ്യത്തുള്ളവര്‍ക്ക് എന്നെന്നേക്കുമായി മോചനം നല്‍കി സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ എല്ലാ മാനദണ്ഡങ്ങളും വഴികളും പ്രയോഗിക്കേണ്ടിയിരിക്കുന്നുവെന്നാണ് ലേബര്‍ നേതാവ് നിര്‍ദേശിക്കുന്നത്.ഇത്തരത്തില്‍ രാജ്യത്ത് വാക്‌സിനെടുത്തവര്‍ക്കെല്ലാം ഇന്‍സെന്റീവ് നല്‍കാന്‍ ആറ് ബില്യണ്‍ ഡോളര്‍ വേണ്ടി വരുമെന്നും ആ പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന ഗുണവുണ്ടെന്നും ആല്‍ബനീസ് പറയുന്നു. ഇതിലൂടെ കോവിഡിനെ പിടിച്ച് കെട്ടി ബിസിനസുകള്‍ക്കും ജോലിക്കാര്‍ക്കും ലോക്ക്ഡൗണില്‍ നിന്നും ശാശ്വതമായി മോചനം ലഭിക്കുമെന്നും അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends