സൗത്ത് ഓസ്‌ട്രേലിയയില്‍ ബുധനാഴ്ച മുതല്‍ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നു;വെന്യൂകള്‍ക്ക് 50 ശതമാനം കപ്പാസിറ്റിയില്‍ ആളുകളെ പ്രവേശിപ്പിക്കാം; ഡെല്‍റ്റാ ഭീഷണി തുടരുന്നതിനാല്‍ മാസ്‌ക് നിബന്ധന കര്‍ക്കശമായി നിലനില്‍ക്കും

സൗത്ത് ഓസ്‌ട്രേലിയയില്‍ ബുധനാഴ്ച മുതല്‍ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നു;വെന്യൂകള്‍ക്ക് 50 ശതമാനം കപ്പാസിറ്റിയില്‍ ആളുകളെ പ്രവേശിപ്പിക്കാം; ഡെല്‍റ്റാ ഭീഷണി തുടരുന്നതിനാല്‍ മാസ്‌ക് നിബന്ധന കര്‍ക്കശമായി നിലനില്‍ക്കും
സൗത്ത് ഓസ്‌ട്രേലിയ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നു. ഡെല്‍റ്റാ വേരിയന്റിന്റെ പടര്‍ച്ച പിടിച്ച് കെട്ടിയതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഈ വാരം മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഡെല്‍റ്റാ വേരിയന്റ് നിലവിലും ഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്നതിനാല്‍ മാസ്‌ക് നിയമം അടക്കം ചില കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും തുടര്‍ന്നേ മതിയാകൂ എന്നാല്‍ ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

രണ്ടാഴ്ചത്തെ കര്‍ക്കശമായ ലോക്ക്ഡൗണിന് ശേഷമാണ് ചില ഇളവുകള്‍ നല്‍കുന്ന കാര്യം മാധ്യമങ്ങളോട് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷാല്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം വെന്യൂകള്‍ക്ക് 50 ശതമാനം കപ്പാസിറ്റിയില്‍ ആളുകളെ പ്രവേശിപ്പിക്കാം. നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളെന്ന തോതില്‍ ജിമ്മുകള്‍ക്ക് ആളുകളെ പ്രവേശിപ്പിക്കാം. സ്‌പോര്‍ട്‌സുകള്‍ക്ക് മത്സരങ്ങള്‍ തുടങ്ങാം.

എന്നാല്‍ എത്ര കാണികളെ പ്രവേശിപ്പിക്കാമെന്ന കാര്യത്തില്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരും. നിലവിലെ മാസ്‌ക് നിയമം വിട്ട് വീഴ്ചയില്ലാതെ തുടരേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.നിലവിലെ ഡെല്‍റ്റാ വേരിയന്റ് വായുവിലൂടെ പകരുന്നതാണെന്നും ഇതിനാല്‍ കൃത്യമായ രീതിയില്‍ ഏവരും മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രീമിയര്‍ കടുത്ത നിര്‍ദേശമേകുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലും മാസ്‌ക് നിബന്ധന തുടരുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends