മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍: പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍: പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് നിര്‍ബന്ധിതമായി ജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മഹാബലിക്ക് ശേഷം കേരളനാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍ എന്ന തലക്കെട്ടോടെ പത്ത് കാര്യങ്ങളാണ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍

1. ഒരു നേരം അന്നമുണ്ണാന്‍ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു.

2 പുതുമോടി മാറാത്ത പുതുമണവാളനെ പാരിപ്പള്ളി പോലീസ് സമ്മാനിച്ചത് വേദന നിറഞ്ഞ ദിനമാണ്.

3 തൊണ്ടനാര്‍ പോലീസ് ബലി പെരുന്നാള്‍ തലേന്ന് ഷക്കീറിനോട് കാണിച്ച മര്‍ദ്ദനമുറയുടെ വടുക്കള്‍ വേദനയായ് നമുക്ക് മുന്നിലുണ്ട്

4 ചിക്കന്‍ വാങ്ങാനിറങ്ങിയവരോട് കാണിച്ച മാള പോലീസിന്റെ കണ്ണില്ലാ ക്രൂരത ലോക് ഡൗണിലെ വിശേഷങ്ങളിലൊന്നാണ്.

5. ഗൗരി നന്ദയുടെ ചൂണ്ടു വിരല്‍ ഭരണകൂടത്തിന് നേരെയുയര്‍ന്നത് ചടയമംഗലത്തായിരുന്നു. ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്.

6 പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ.

7 കാപ്പാട് ചെറിയ പള്ളിക്കലകത്ത് നാസര്‍ മകളെ ആശുപത്രിയില്‍ കൊണ്ടു പോയതിന് കൊയിലാണ്ടി പോലീസ് വകയാണ് ഫൈന്‍ ചുമത്തിയത്

8 ചവറയിലെ പോലീസ് ഏമാന്മാര്‍ വാക്‌സിനെടുക്കാന്‍ വരുന്നവരോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങള്‍.

9. അന്നം തേടിയിറങ്ങിയ ചെങ്കല്‍ ലോറിക്കാരോട് മഞ്ചേരി പോലീസിന്റെ പിഴയുടെ ഹാരം.

10. വീട്ടാവശ്യങ്ങള്‍ക്ക് സാധനം വാങ്ങാനിറങ്ങിയ കെ.പി.എം റിയാസെന്ന മാധ്യമ പ്രവര്‍ത്തകന് തിരൂര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനവും പിഴയും.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതയുടെ കഥകളാണെങ്ങും. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണം…

Other News in this category4malayalees Recommends