ആറാം വിവാഹത്തിന് ഒരുങ്ങി മുന്‍ മന്ത്രി ; തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ

ആറാം വിവാഹത്തിന് ഒരുങ്ങി മുന്‍ മന്ത്രി ; തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ
ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് പരാതിയുമായി മൂന്നാമത്തെ ഭാര്യ നഗ്മ രംഗത്തെത്തിയത്. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയാണ് നഗ്മ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ആറാം വിവാഹത്തിനൊരുങ്ങുകയായിരുന്നു ചൗധരി ബഷീര്‍.

ശൈസ്ത് എന്ന് പേരുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനിരിക്കവെയാണ് മൂന്നാമത്തെ ഭാര്യയുടെ പരാതി. സംഭവം അറിഞ്ഞ നഗ്മ, ചൗധരിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടില്‍ നിന്നും പുറത്താക്കി തന്നെ മൊഴി ചൊല്ലിയെന്ന് നഗ്മ പരാതിയില്‍ പറയുന്നു. വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends