ഇംഗ്ലണ്ടിലെ ശരാശരി വീട്ട് വാടകകളില്‍ ജൂലൈയില്‍ 10 ശതമാനം പെരുപ്പം;രണ്ട് വര്‍ഷങ്ങള്‍ക്കിടെ വീട് വാടകകള്‍ ഏറ്റവും വര്‍ധിച്ചു;24 ശതമാനം പെരുപ്പവുമായി സൗത്ത് വെസ്റ്റ് മുന്നില്‍; 19 ശതമാനം വര്‍ധനവുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാമത്

ഇംഗ്ലണ്ടിലെ ശരാശരി  വീട്ട് വാടകകളില്‍ ജൂലൈയില്‍ 10 ശതമാനം പെരുപ്പം;രണ്ട് വര്‍ഷങ്ങള്‍ക്കിടെ വീട് വാടകകള്‍ ഏറ്റവും വര്‍ധിച്ചു;24 ശതമാനം പെരുപ്പവുമായി സൗത്ത് വെസ്റ്റ് മുന്നില്‍; 19 ശതമാനം വര്‍ധനവുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാമത്
ഇംഗ്ലണ്ടിലെ ശരാശരി വീട്ട് വാടകകളില്‍ ജൂലൈയില്‍ 10 ശതമാനം പെരുപ്പമുണ്ടായെന്ന് റിപ്പോര്‍ട്ട്.ഗുഡ് ലോര്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഇന്‍ഡെക്‌സാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വാടകയില്‍ പ്രതിമാസം 100 പൗണ്ട് വര്‍ധിച്ച് ജൂണിലെ 960.62 പൗണ്ടില്‍ നിന്നും ജൂലൈയില്‍ അത് 1060.50 പൗണ്ടായിത്തീര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കിടെ വീട് വാടകകള്‍ ഏറ്റവും വര്‍ധിച്ചിരിക്കുന്ന അവസരമാണിത്. 2020 ജൂലൈയിലെ വാടകകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ജൂലൈയില്‍ അതില്‍ നാല് ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ജൂലൈയില്‍ ശരാശരി വാടക 1016.87 പൗണ്ടായിരുന്നു.

സൗത്ത് വെസ്റ്റില്‍ വീട്ട് വാടകകളില്‍ ഒരു മാസത്തിനിടെ 24 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇവിടെ ശരാശരി വീട്ട് വാടക 1248 പൗണ്ടായിത്തീര്‍ന്നു. തീരപ്രദേശങ്ങളിലെ വീടുകള്‍ ആവശ്യക്കാരേറിയാണ് ഇവിടെ വാടക ഇത്രയും കുതിച്ചുയരുന്നതിന് കാരണമായിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ വാടകയില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് പ്രകാരം ജൂണിലെ ഇവിടുത്തെ വാടകയായ 732 പൗണ്ട് ജൂലൈയില്‍ 872 പൗണ്ടായി വര്‍ധിച്ചിട്ടുണ്ട്.

ശരാശരി റീജിയണല്‍ സാലറികളുമായി ബന്ധപ്പെടുത്തുമ്പോള്‍ യുകെയില്‍ ചെലവ് കുറഞ്ഞ വാടക വീട് ലഭിക്കുന്ന ഇടമായി നോര്‍ത്ത് ഈസ്റ്റ് തുടരുന്നുവെന്ന പ്രത്യേകതയുമുണ്ട്.നോര്‍ത്ത് വെസ്റ്റില്‍ വാടകയില്‍ 11.5 ശതമാനവു സൗത്ത് ഈസ്റ്റില്‍ ഏഴ് ശതമാനവും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 6.8 ശതമാനവും ഗ്രേറ്റര്‍ ലണ്ടനില്‍ നാല് ശതമാനവും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 3.5 ശതമാനവുമാണ് വാടകകള്‍ വര്‍ധിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends