ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരണം മൂന്നായി ; 8 വയസുകാരന്‍ ക്രിസ് ബിബിനും മരണത്തിന് കീഴടങ്ങി

ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരണം മൂന്നായി ; 8 വയസുകാരന്‍ ക്രിസ് ബിബിനും മരണത്തിന് കീഴടങ്ങി
ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് മരണം മൂന്നായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ ചാലക്കുട്ടി പോട്ട നടക്കുന്ന് ചുള്ളിയാടന്‍ ബിബിന്റെ മൂത്തമകന്‍ ക്രിസ് ബിബിന്‍ (8) ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജോലി സംബന്ധമായി കുടുംബ സമേതം യാത്ര തിരിക്കവേയാണ് അപകടം.

സിഡനിക്ക് അടുത്ത് ഓറഞ്ചില്‍ നിന്ന് ബ്രിസ്‌ബേനിലെക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ അപകടത്തില്‍പ്പെട്ടത്. ബിബിന്റെ ഭാര്യ ലോട്‌സി (35)യും ഇളയ മകള്‍ കെയ്തിലിനും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബിപിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.

വെയില്‍സില്‍ നിന്ന് ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടുംബ സമേതം പോകവേ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ് അപകടം.

Other News in this category4malayalees Recommends