പ്രണയ ബന്ധത്തെ എതിര്‍ത്തതിന് കമിതാക്കള്‍ ജീവനൊടുക്കി ; ശ്മശാനത്തില്‍വച്ച് വിവാഹം നടത്തി ബന്ധുക്കള്‍

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് കമിതാക്കള്‍ ജീവനൊടുക്കി ; ശ്മശാനത്തില്‍വച്ച് വിവാഹം നടത്തി ബന്ധുക്കള്‍
വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ സംഭവ വികാസങ്ങള്‍ നടന്നത്.

ഇരുവരുടെയും ആഗ്രഹം നിറവേറ്റാനാണ് മരണശേഷം വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് വീട്ടുകാര്‍ വിവാഹം എതിര്‍ത്തതോടെ തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു.

എന്നാല്‍ ഓരേ കുടുംബത്തില്‍ ഉള്ളവരായത് കൊണ്ട് ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തൂങ്ങിമരിച്ച ഇവരുവരുടേയും മൃതദേഹങ്ങള്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കാന്‍ ഒരേ ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്. വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

Other News in this category



4malayalees Recommends