ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു, ദൈവത്തിന് നന്ദി പറയണോ അതോ പഴിക്കണോ? അറിയില്ല..: അപകടത്തിന് ശേഷം പ്രതികരിച്ച് യാഷിക

ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു, ദൈവത്തിന് നന്ദി പറയണോ അതോ പഴിക്കണോ? അറിയില്ല..: അപകടത്തിന് ശേഷം പ്രതികരിച്ച് യാഷിക
അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടി യാഷിക ആനന്ദ്. നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു. ജൂലൈ 24ന് ആയിരുന്നു അപകടം നടന്നത്. സുഹൃത്തിന്റെ മരണത്തില്‍ സ്വയം പഴിചാരിയാണ് യാഷിക സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

യാഷികയുടെ കുറിപ്പ്:

ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരനെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എനിക്കറിയില്ല.

എല്ലാ നിമിഷവും എന്റെ പവനിയെ ഞാന്‍ ഓര്‍ക്കുന്നു. എനിക്കറിയാം ജീവിതത്തില്‍ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകുകയാണ്.

നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.

ഇന്ന് ഞാനെന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാന്‍ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.

Other News in this category4malayalees Recommends