സിനിമയില്‍ മെസേജ് വേണമെന്നു വാശിപിടിക്കുന്നവരോട് പിഎസ്‌സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ: ഒമര്‍ ലുലു

സിനിമയില്‍ മെസേജ് വേണമെന്നു വാശിപിടിക്കുന്നവരോട് പിഎസ്‌സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ: ഒമര്‍ ലുലു
പിഎസ്‌സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ് സിനിമ കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന ക്യാപ്ഷനോടെയാണ് പിഎസ്‌സി ജൂനിയര്‍ ടൈപിസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പര്‍ സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്.

പവറിന്റെ യൂണിറ്റ് ഏതെന്ന ചോദ്യം മാര്‍ക്ക് ചെയ്താണ് സംവിധായകന്റെ പോസ്റ്റ്. ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് സിനിമയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അവതരിപ്പിച്ച കോമഡി രംഗങ്ങളില്‍ ഈ ചോദ്യം ചോദിക്കുന്ന സീനുണ്ട്. പോസ്റ്റിന് താഴെ കമന്റായി സിനിമയില്‍ മെസേജ് വേണമെന്ന് വാശിപിടിക്കുന്നവരോട് പിഎസ്സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ എന്ന് ഒമര്‍ ചോദിക്കുന്നു.

നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഒമറിക്കായുടെ പടം കാണാത്തത് കൊണ്ട് ഒരു മാര്‍ക്ക് നഷ്ടമായ ഞാന്‍ എന്ന കമന്റിന് സങ്കടപ്പെടുന്ന ഇമോജിയാണ് സംവിധാകന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്. പുല്ല് വെറുതെ പിഎസ്‌സി കോച്ചിംഗിന് പോയി സമയം കളഞ്ഞു… ഞാന്‍ അന്നേ വീട്ടില്‍ പറഞ്ഞതാ ഒമറിന്റെ സിനിമയ്ക്ക് പൊയ്‌ക്കോളാമെന്ന്… എന്ന കമന്റിന് ചിരിക്കുന്ന ഇമോജിയാണ് സംവിധായകന്റെ മറുപടി.Other News in this category4malayalees Recommends