ഒറ്റ ഡോസ് വാക്‌സിന്‍ ഇന്ത്യയിലും; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന് അനുമതി നല്‍കി

ഒറ്റ ഡോസ് വാക്‌സിന്‍ ഇന്ത്യയിലും; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന് അനുമതി നല്‍കി
യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സീനാണ് ഇത്.

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. വാക്‌സീന്‍ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.

ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.


Other News in this category



4malayalees Recommends