അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് ; ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഭീകര പ്രവര്‍ത്തനം വര്‍ദ്ധിക്കും

അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് ; ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഭീകര പ്രവര്‍ത്തനം വര്‍ദ്ധിക്കും
അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് മുന്‍നയതന്ത്ര ഉദ്യോഗസ്ഥനും വിദേശകാര്യവിദഗ്ധനുമായ വേണു രാജാമണി. ഇന്ത്യ ജാഗ്രത പാലിക്കണമെന്നും വേണു രാജാമണി പറഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കുമ്പോള്‍ ഏറ്റവുമധികം കോട്ടമുണ്ടാകുന്നത് ഇന്ത്യയ്ക്കായിരിക്കും. അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളില്‍ ഏറ്റവും സന്തോഷിക്കുന്ന രാജ്യം പാകിസ്ഥാനാണ്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് താലിബാന്റെ നീക്കം. അത് കൊണ്ട് ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്നും വേണു രാജാമണി വ്യക്തമാക്കി.

ഇന്ത്യക്ക് മാത്രമല്ല അഫ്ഗാനിസ്ഥാന്റെ ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും താലിബാന്റെ നീക്കം ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കും താലിബാന്റെ നീക്കം പ്രശ്‌നമാണ്. എല്ലാ ഭീകരവാദികള്‍ക്കുമുള്ള അഭയകേന്ദ്രമായിരുന്നു അഫ്ഗാനിസ്ഥാന്‍. ആ സാഹചര്യം വീണ്ടും വന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള സമീപരാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends