താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; പരാതിയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; പരാതിയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

'താലിബാനെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ക്കിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഇന്നലെ രാത്രി ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായി ചമ്പല്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട് ചര്‍ഖേഷ് മിശ്ര ഇന്ന് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യപ്പെടുത്തി അവരുടെ വിജയം ആഘോഷിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

'ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ താലിബാന്‍ ഒരു ഭീകര സംഘടനയാണ്, അതിനാല്‍ ആരോപിക്കപ്പെടുന്ന ഈ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമായി കണക്കാക്കാം,' പരാതിയില്‍ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

'അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമാകണമെന്ന് താലിബാന്‍ ആഗ്രഹിക്കുന്നു' എന്നും 'സ്വന്തം രാജ്യം ഭരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു' എന്നും സമാജ്‌വാദി പാര്‍ട്ടിയുടെ സാംബാലില്‍ നിന്നുള്ള ലോക്‌സഭാ എംപി ഷഫീഖുര്‍ ബാര്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

'റഷ്യയെയോ യു.എസിനെയോ അഫ്ഗാനിസ്ഥാനില്‍ സ്ഥിരപ്പെടുത്താന്‍ അനുവദിക്കാത്ത ശക്തിയാണ് താലിബാന്‍ എന്നും താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ 'ആഭ്യന്തര കാര്യമാണ്' എന്നും ഷഫീഖുര്‍ ബാര്‍ക്ക് അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ 'രാജ്യം മുഴുവന്‍ സ്വാതന്ത്ര്യത്തിനായി പോരാടി' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഷഫീഖുര്‍ ബാര്‍ക്ക് ഇന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

'താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളുമായി താരതമ്യം ചെയ്തുകൊണ്ട് ഞാന്‍ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ അഫ്ഗാനിസ്ഥാനിയല്ല, ഇന്ത്യന്‍ പൗരനാണ് … അതിനാല്‍ അവിടെ എന്താണ് സംഭവിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സര്‍ക്കാരിന്റെ നയങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു,' ഷഫീഖുര്‍ ബാര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.


Other News in this category



4malayalees Recommends