കേരള സമാജം സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷം സെപ്റ്റംബര്‍ നാലിന്

കേരള സമാജം സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷം  സെപ്റ്റംബര്‍ നാലിന്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളീ സംഘടനകളില്‍ ഒന്നായ കേരളസമാജം സ്റ്റാറ്റന്‍ ഐലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 4ാം തീയതി, ശനിയാഴ്ച 12 മണി മുതല്‍ സ്റ്റാറ്റന്‍ ഐലണ്ടിലുള്ള, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഡിറ്റോറിയത്തില്‍ വ്ച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നതാണ്.


ഈ വര്‍ഷത്തെ മുഖ്യാതിഥി എ.കെ. വിജയ് കൃഷ്ണന്‍(Consul, Communtiy Affairs) അതിഥികളായി ഹോ.ജഡ്ജ് രാജ രാജേശ്വരി, സിനിമ നടി ഗീത എന്നിവര്‍ പങ്കെടുക്കുന്നു.


ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാനായി, സ്ത്രീകളും പുരുഷന്മാരുമടക്കം പതിനെട്ടുപേര്‍ പങ്കെടുക്കുന്ന ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, പ്രശസ്ത ഡാന്‍സ് ഗ്രൂപ്പ്, ചന്ദ്രിക കുറുപ്പിന്റെ നേതൃത്വത്തിലുള്ള ഡാന്‍സ് എന്നിവയ്‌ക്കൊപ്പം വൈവിദധ്യങ്ങളായ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്.


കേരള സമാജത്തിന്റെ പ്രസിഡന്റ് വില്‍സന്റ് ബാബുക്കുട്ടി, ഓണം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലാലു മാത്യൂ എന്നിവരോടൊപ്പം സംഘടനയിലെ എല്ലാ ഭാരവാഹികളും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.


സംഘടനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും ഓണം 21 ലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വിന്‍സന്റ് ബാബുക്കുട്ടി അറിയിക്കുന്നു.


രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.


Other News in this category4malayalees Recommends