മോളി ജോസഫ് നിര്യാതയായി

മോളി ജോസഫ് നിര്യാതയായി
മെല്‍ബണ്‍ (ഓസ്‌ട്രേലിയ): മോളി ജോസഫ് (65) ഓഗസ്റ്റ് 22നു നിര്യാതയായി. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ജോര്‍ജ് വര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസാണ് (ഐപ്പച്ചന്‍) ഭര്‍ത്താവ്.

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25നു ബുധനാഴ്ച രാവിലെ 9,.30ന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു റവ.ഫാ. ബിജോ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ നടത്തുന്നതും, തുടര്‍ന്നുള്ള പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12 നു ബുണ്‍റോഗ് മെമ്മോറിയല്‍ പാര്‍ക്കിലുള്ള (Dandenong south, Melbourne, Autsrelia) സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.


സഹോദരങ്ങള്‍: മില്‍ട്ടണ്‍ വര്‍ഗീസ് (ബംഗളൂരൂ), ജെസ്സി, ഷാന്റി (കേരളം).

മക്കള്‍: ആന്‍മോള്‍, ജോയല്‍ (ഓസ്‌ട്രേലിയ).

മരുമക്കള്‍: അര്‍ക്കിത, സീയന്‍ (ഓസ്‌ട്രേലിയ).

കൊച്ചുമക്കള്‍: ജെയ്ഡന്‍, ലിയാന്‍, ഡൊനോവന്‍ (ഓസ്‌ട്രേലിയ).

ന്യൂജേഴ്‌സിയിലുള്ള ലാലു കുര്യാക്കോസ് ഭര്‍തൃസഹോദരനാണ്.


വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.


Other News in this category4malayalees Recommends