ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡര്‍

ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡര്‍
ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തില്‍ നടത്തുന്ന ക്യാമ്പെയ്‌നുകളില്‍ ദുല്‍ഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷന്‍ എക്‌സ്‌പേര്‍ട്ടായി മിന്ത്രയെ ഉയര്‍ത്തിക്കാട്ടുന്ന ക്യാമ്പെയ്ന്‍ മറ്റ് മേഖലകളിലുമുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സെലിബ്രിറ്റികളാണ് മിന്ത്രയുടെ ഈ ക്യാമ്പെയ്‌നുകളിലുള്ളത്. ദുല്‍ഖറിന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലുള്ള സാന്നിദ്ധ്യവും ചെറുപ്പക്കാരിലുള്ള സ്വാധീനവും ബ്രാന്‍ഡിന് പ്രയോജനപ്പെടുമെന്ന് മിന്ത്രയുടെ സിഎംഒ ഹരീഷ് നാരായണന്‍ പറഞ്ഞു. ഫാഷനെ ഇഷ്ടപ്പെടുന്ന എല്ലാത്തരം ആളുകളിലേക്കും ബ്രാന്‍ഡിനെ എത്തിക്കുന്ന തരത്തിലായിരിക്കും ക്യാമ്പെയ്ന്‍ നടത്തുന്നത്.


Other News in this category



4malayalees Recommends