ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു

ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോയിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുവോണ നാളായ ഓഗസ്റ്റ് 21 ന് ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡണ്ട് സ്റ്റീഫന്‍ കിഴക്കേകുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ടെക്‌സാസിലെ മൈസൂരി സിറ്റിയില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിന്‍ ഇലക്കാട്ട് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങള്‍ ഉദാഘാടനം ചെയ്തത്. ചിക്കാഗോയില്‍ വളര്‍ന്നു, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ടെക്‌സാസില്‍ മണ്ണില്‍ വിജയക്കൊടി പാറിച്ച റോബിന്‍ ഇലക്കാട്ടിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും സമര്‍പ്പണവും ഏവര്‍ക്കും മാതൃകയാക്കേണ്ടത് മലയാളി സമൂഹത്തിന്റെ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നും പ്രസിഡണ്ട് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ചിക്കാഗോയിലെ മലയാളി സമൂഹം എന്നും തന്റെ ഹൃദയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സമൂഹമാണ് എന്നും സ്റ്റീഫന്‍ കിഴക്കേകുറ്റിനെ പോലെ നിരവധി സുഹൃത്തുക്കളെ ചിക്കാഗോയില്‍ വളര്‍ന്ന കാലഘട്ടത്തില്‍ ഉണ്ടാക്കുവാന്‍ സാധിച്ചതാണ് ഏറെ അഭിമാനിക്കാവുന്ന ജീവിത മുഹൂര്‍ത്തം എന്നും മേയര്‍ റോബിന്‍ ഇലക്കാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. അമേരിക്കന്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കരുത്തും തുണയും ആയി നമ്മുടെ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യകതെയെപ്പറ്റിയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അത്തപൂക്കളവും താലപ്പൊലിയും മാവേലിത്തമ്പുരാനും വിഭവ സമൃദമായ ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വര്ണശബളമായി. നയനമനോഹരമായ കലാപരിപാടികളും, ചെണ്ടമേളവും, സംഗീത സാന്ദ്രമായ മറ്റു കലാ പരിപാടികളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, മിഡ്‌വെസ്‌റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് വര്‍ഗ്ഗീസ് പാലമല, പീറ്റര്‍ കുളങ്ങര, സതീശ് നായര്‍, ജോണ്‍ പാട്ടപ്പതി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീമതി വിജി നായര്‍, ട്രഷറര്‍ ബിനു കൈതക്കതൊട്ടിയില്‍ മറ്റു സംഘടനാ നേതാക്കന്മാര്‍ എന്നിവര്‍ക്കൊപ്പം നൂറുകണക്കിന് ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സെക്രട്ടറി റ്റാജു കണ്ടാരപ്പളില്‍ എം സി ആയി പരിപാടികളെ അച്ചടക്കത്തോടെയും സമയനിഷ്ഠതയോടെയും നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് റോയി നെടുംചിറ സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Other News in this category



4malayalees Recommends