രോഗിയായ അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 10ാം ക്ലാസുകാരന്‍ കുത്തിക്കൊന്നു

രോഗിയായ അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 10ാം ക്ലാസുകാരന്‍ കുത്തിക്കൊന്നു
രോഗിയായ മാതാവിനെ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന പിതാവിനെ 15 വയസ്സുകാരന്‍ കുത്തിക്കൊന്നു. തിരുപ്പൂര്‍ ഭാരതിദാസന്‍ നഗറില്‍ നടന്ന സംഭവത്തില്‍ ശ്രീരാം(49) എന്നയാളാണ് കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്ര ശാലയിലെ കാന്റീന്‍ നടത്തിയിരുന്നു. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം ശ്രീരേഖയെ മര്‍ദ്ദിച്ചു. മകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതോടെ കത്തിയുപയോഗിച്ച് പിതാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

Other News in this category



4malayalees Recommends