ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയറിംഗ് അസോസിയേഷനുകളുടെ മാതൃസംഘടനയായ എഎഇഐഒ സംഘടനയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ചു നടന്ന അടുത്ത ഒരു വര്‍ഷത്തെ പ്ലാനിംഗ് മീറ്റിംഗ് നടത്തി. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, ഐഎഫ്എസും നേടിയ അരുണ്‍ കുമാര്‍ ഈ എന്‍ജിനീയറിംഗ് സംഘടനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും നേര്‍ന്നു. സംഘടനയുടെ ലക്ഷ്യം എന്തായിരിക്കണമെന്നു അദ്ദേഹം വിശദീകരിച്ചു.



അമേരിക്കയിലെ ബോയിംഗ് കമ്പനിയും, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയുടെ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ സഹകരണത്തോടെ എഎഇഐഒ നടത്തുന്ന ഒരു പ്രൊജക്ടിന് ഈ മീറ്റിംഗില്‍ വച്ചു രൂപംകൊടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരിയും, റെഡ്‌ബെറി കോര്‍പറേഷന്‍ സിഇഒ ഡോ, ദീപക് വ്യാസും ഈ പദ്ധതിക്ക് നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 26ന് അഞ്ചുമണിക്ക് ഓക് ബ്രൂക്ക് മാരിയറ്റില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ വച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും.


ബിസിനസ് തുടങ്ങുന്ന എന്‍ജിനീയര്‍മാര്‍ക്കുവേണ്ടി 'ബിസിനസ് എന്‍കുബേറ്റര്‍ പദ്ധതിയും ഈ സമ്മേളനത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യും. എഎഇഐഒയും, ടിഹബ്ബും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. ബിസിനസ് തുടങ്ങുന്നവര്‍ക്ക് ഉപദേശങ്ങള്‍, ട്രെയിനിംഗ്, സാമ്പത്തികം ലഭിക്കുന്നതിനുള്ള ഉപദേശങ്ങള്‍, കസ്റ്റര്‍ കണക്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റു പല നിര്‍ദേശങ്ങളും മീറ്റിംഗില്‍ ഉണ്ടായി. ചര്‍ച്ചകളില്‍ പങ്കെടുത്ത് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്, അമേരിക്കന്‍ സര്‍ക്യൂട്ട്‌സ്, ചെയര്‍മാന്‍ ഗോര്‍ദന്‍ പട്ടേല്‍, പാന്‍ ഓഷ്യാനിക് സിഇഒ ഗുല്‍സാര്‍ സിംഗ്, പവര്‍ വോള്‍ട്ട് സിഇഒ ബ്രിജ്ജ് ശര്‍മ്മ, അസാന്‍ ഡിജിറ്റല്‍ എംഡി സംജ്ജീവ് സിംഗ്, ഇന്‍ഡ് സോഫ്റ്റ് സിഇഒ വിനോസ് ചാനമോലു, ഡോ. അജിത്ത് പന്ത്, അഭിഷേക് ജയിന്‍, സെയില്‍സ് ഫോഴ്‌സ് സിടിഒ നാഗ് ജോയ്‌സ് വാള്‍, രാജേന്ദര്‍ ബിന്‍സിംഗ്, വിജയ് കൗള്‍, എലൈറ്റ് ആര്‍എഫ് സിഒഒ എമി പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.


ബിസിനസ് നെറ്റ് വര്‍ക്കിംഗ്, ഇന്ത്യയിലുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അമേരിക്കയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്പ് എന്നിവ സംഘടനയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.


Other News in this category



4malayalees Recommends