മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റംഗം ഫൌസിയ കൂഫി ഖത്തറില്‍ അഭയം തേടി

മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റംഗം ഫൌസിയ കൂഫി ഖത്തറില്‍ അഭയം തേടി
മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും കടുത്ത താലിബാന്‍ വിമര്‍ശകയുമായ ഫൗസിയ കൂഫി ഖത്തറില്‍. അമേരിക്കന്‍ സൈന്യം കാബൂള്‍ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ ഖത്തര്‍ അമിരി എയര്‍ഫോഴ്‌സ് വിമാനത്തില്‍ അഫ്ഗാന്‍ വിട്ട് ഖത്തറില്‍ അഭയം തേടിയത്.

അഫ്ഗാന്‍ സുരക്ഷിതമല്ലെന്നും, എന്നാല്‍ ഒരുനാള്‍ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാമെന്ന പ്രതീക്ഷയിലാണ് രാജ്യം വിടുന്നതെന്നും ദോഹയിലെത്തിയ ശേഷം അവര്‍ പറഞ്ഞു. ഏറ്റവും മികച്ച ഏകോപനത്തോടെ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഖത്തറിനെ അഭിനന്ദിച്ച ഫൗസിയ കൂഫി, വനിതകള്‍ പ്രധാനപദവികള്‍ അലങ്കരിക്കുന്ന രാജ്യം ഏറെ സുരക്ഷിതമാണെന്നും ട്വീറ്റ് ചെയ്തു. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി ലുല്‍വ റാഷിദ് അല്‍ ഖാതിറിനെ ഇവര്‍ അഭിനന്ദിച്ചു.

Other News in this category



4malayalees Recommends