എക്‌സ്‌പോ വേദി സന്ദര്‍ശിച്ച് ദുബൈ ഭരണാധികാരി

എക്‌സ്‌പോ വേദി സന്ദര്‍ശിച്ച് ദുബൈ ഭരണാധികാരി
ലോകം ഉറ്റുനോക്കുന്ന യുഎഇയുടെ അഭിമാന പദ്ധതിയായ എക്‌സ്‌പോ 2020യ്ക്ക് ഇനി ഏകദേശം ഒരു മാസം മാത്രം ബാക്കി. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ച എക്‌സ്‌പോ വേദി സന്ദര്‍ശിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

191 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സ്വീകരിക്കാന്‍ യുഎഇ ഒരുങ്ങി. മഹാമാരിക്ക് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ മേളയ്ക്കായി പവലിയനുകള്‍ പൂര്‍ത്തിയായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരവും വലുതുമായ എക്‌സ്‌പോ 2020യെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ ഒന്നിനാണ് എക്‌സ്‌പോ 2020 ആരംഭിക്കുക. ആറു മാസത്തിനിടെ രണ്ടര കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്‌സ്‌പോയാണ് 2022 മാര്‍ച്ച് 31 വരെ ദുബൈയില്‍ നടക്കുന്നത്.

Other News in this category4malayalees Recommends