സൗദി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ; അപലപനീയമെന്ന് ബഹ്‌റൈന്‍

സൗദി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ; അപലപനീയമെന്ന് ബഹ്‌റൈന്‍
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായ ആക്രമണമാണ് ഹൂതികള്‍ നടത്തിയതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends