ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികില്‍സക്കുള്ള കവറേജുള്ളതാകണം ഇന്‍ഷൂറന്‍സെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സ്വദേശികള്‍ ഒഴിച്ചുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാല്‍ വരെയാണ് ഇന്‍ഷൂറന്‍സിന് ചെലവ് വരുക. ഇന്‍ഷൂറന്‍സ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാര്‍ക്ക് വ്യാഴാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രാനുമതി നിഷേധിച്ചിരുന്നു.

Other News in this category



4malayalees Recommends