ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാല്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത്

ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാല്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത്
ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാല്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഈജിപ്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ഫദ്ഗൂസ് അല്‍ രാജ്ഹി ആണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ചയോടെ സര്‍വീസുകള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു .

ഈജിപ്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും.പ്രതിദിനം ഒമ്പത് വിമാനങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുക. കുവൈത്ത് എയര്‍ വെയ്‌സ്, ജസീറ എയര്‍ വെയ്‌സ് എന്നീ കുവൈത്തി കാരിയറുകള്‍ക്ക് പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സര്‍വീസ് നടത്തും. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികള്‍ക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ 5528 സീറ്റുകള്‍ ആണ് ഇന്ത്യ കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചത് .

Other News in this category



4malayalees Recommends