ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ആറു മാസത്തിന് പിന്നാലെ 80 ശതമാനം പ്രതിരോധ ശേഷിയും നഷ്ടമായതായി പഠന റിപ്പോര്‍ട്ട് ; കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യം പ്രതിസന്ധിയില്‍

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ആറു മാസത്തിന് പിന്നാലെ 80 ശതമാനം പ്രതിരോധ ശേഷിയും നഷ്ടമായതായി പഠന റിപ്പോര്‍ട്ട് ; കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യം പ്രതിസന്ധിയില്‍
ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സേവനമാണ് കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ക്ക്‌ പിന്തുണയാകുന്നത്. എന്നാല്‍ ഇവരുടെ പ്രതിരോധ ശേഷി കുറഞ്ഞാലോ ? കോവിഡ് വ്യാപനം രൂക്ഷമായതോടെ പലയിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനിരയായി. ആദ്യം തന്നെ വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധത്തിന് തണലായി നിന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഇപ്പോഴും വാക്‌സിന്‍ സുരക്ഷയില്‍ തന്നെയാണോ ? അല്ലെന്നാണ് പഠന റിപ്പോര്‍ട്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിന് പിന്നാലെ പ്രതിരോധ ശേഷി കുറയുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


വെസ്‌റ്റേണ്‍ റിസേര്‍വ് യൂണിവേഴ്‌സിറ്റിയും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ രക്ത പരിശോധന റിപ്പോര്‍ട്ടുകളാണ് ഞെട്ടിക്കുന്ന വസ്തുത വ്യക്തമാക്കുന്നത്. 120 നഴ്‌സിങ് ഹോം റെസിഡന്‍സിന്റെയും 92 ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടേയും രക്തമാണ് പരിശോധിച്ചത്. ഇവരില്‍ പ്രതിരോധ ശേഷി എണ്‍പതു ശതമാനവും നഷ്ടമായതായി കണ്ടെത്തി.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞവരുടെ രക്തത്തില്‍ 70 ശതമാനവും കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ഘടകമില്ലെന്ന് വ്യക്തമായി.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവേ ഏറെ നിര്‍ണ്ണായകമാണ് ഈ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റവകഭേദം വ്യാപിക്കുന്ന ഈ വേളയില്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്ന് ചുരുക്കം. വാക്‌സിനേഷന്‍ മുന്‍ഗണന പ്രകാരം സ്വീകരിച്ചവരാണ് നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍.മാര്‍ക്കറ്റില്‍ ആദ്യമെത്തിയ വാക്‌സിന്‍ എന്ന നിലയില്‍ ഫൈസര്‍ വാക്‌സിനാണ് കൂടുതല്‍ പേരും സ്വീകരിച്ചത്. ബൂസ്റ്റിങ് ഡോസ് നല്‍കി പ്രതിരോധ ശേഷി കൂട്ടിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അത് അപകടകരമാകും.


Other News in this category4malayalees Recommends