മു വേരിയന്റ് യുഎസിലെ നെബ്രാസ്‌ക ഒഴികെയുള്ള എല്ലാ സ്‌റ്റേറ്റുകളിലും കണ്ടെത്തി ; ഡെല്‍റ്റയേക്കാള്‍ വ്യാപന ശേഷിയുള്ള വേരിയന്റ് വാക്‌സിനെ പ്രതിരോധിച്ചേക്കാമെന്ന് ആശങ്ക

മു വേരിയന്റ് യുഎസിലെ നെബ്രാസ്‌ക ഒഴികെയുള്ള എല്ലാ സ്‌റ്റേറ്റുകളിലും കണ്ടെത്തി ; ഡെല്‍റ്റയേക്കാള്‍ വ്യാപന ശേഷിയുള്ള വേരിയന്റ് വാക്‌സിനെ പ്രതിരോധിച്ചേക്കാമെന്ന് ആശങ്ക
ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇപ്പോള്‍ വ്യാപിക്കുന്ന മു വേരിയന്റെന്ന് റിപ്പോര്‍ട്ട്. നെബ്രസ്‌കയൊഴികെ യുഎസിലെ എല്ലാ സ്‌റ്റേറ്റുകളിലും മു വേരിയന്റ് വ്യാപനമുണ്ടായി കഴിഞ്ഞു. ഫ്‌ളാറിഡയിലും കാലിഫോര്‍ണിയയിലും 384 വേരിയന്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസിലെ മറ്റ് 49 സ്‌റ്റേറ്റുകളേക്കാള്‍ കൂടുതലാണിവിടെ. ലോസ് ഏഞ്ചല്‍സില്‍ 167 വേരിയന്റ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

What is Mu variant and where has it been detected in the USA? - AS.com

അലാസ്‌കയിലായിരുന്നു നേരത്തെ മു വേരിയന്റ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കൊളംബിയയില്‍ ജനുവരിയിലാണ് മു വേരിയന്റ് കണ്ടെത്തിയത്. പിന്നീട് ഇത് 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.വാക്‌സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് മു വേരിയന്റെന്നാണ് റിപ്പോര്‍ട്ട്.

രോഗ വ്യാപന ശേഷി കൂടുതലായതിനാല്‍ ഇതു ആശങ്കാജനകമാണ്. പുതിയ വേരിയന്റിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് രോഗബാധ തടയണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

ശക്തമേറിയ വേരിയന്റ് ആയതിനാല്‍ കൂടുതല്‍ പ്രാധാന്യത്തോടെ വ്യാപനത്തെ കാണണമെന്നാണ് ഡോ ന്റണി ഫൗസി പറയുന്നത്. വാക്‌സിന്‍ ഉള്‍പ്പെടെ വ്യാപകമാക്കി കോവിഡ് പ്രതിരോധം ശക്തമാക്കിയിട്ടും രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുക തന്നെയാണ്.

ലോകാരോഗ്യ സംഘടനയാണ് പുതിയ വകഭേദത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയത്. വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന ഗണത്തില്‍പ്പെടുന്നതാണ് ഈ വേരിയന്റ്.

യുകെയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഹോങ്കോങ്ങിലും മു വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസില്‍ ഒരു സ്‌റ്റേറ്റ് ഒഴികെ വ്യാപനം ഉണ്ടായിരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ് .

Other News in this category4malayalees Recommends