41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎഇ

41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎഇ
മാനുഷിക പരിഗണന നല്‍കി 41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎഇ. അഫ്ഗാനിലെ ഗേള്‍സ് സൈക്ലിങ് ആന്‍ഡ് റോബോട്ടിക് സംഘത്തിലെ അംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴി ഒഴിപ്പിച്ചത്.

അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് ഇവരെ താമസിപ്പിക്കുക. നടപടികള്‍ പൂര്‍ത്തിയായി അനുവാദം ലഭിക്കുമ്പോള്‍ കാനഡയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നവരാണ് ഇവര്‍. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കാനായതില്‍ യുഎഇ അഭിമാനിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

Other News in this category4malayalees Recommends