ഫ്രാന്‍സില്‍ 12 നും 14 നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ; അടുത്തവര്‍ഷം മുതല്‍ 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനാ മാര്‍ഗങ്ങള്‍ സൗജന്യമാക്കുമെന്ന് ഫ്രാന്‍സ്

ഫ്രാന്‍സില്‍ 12 നും 14 നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ; അടുത്തവര്‍ഷം മുതല്‍ 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനാ മാര്‍ഗങ്ങള്‍ സൗജന്യമാക്കുമെന്ന് ഫ്രാന്‍സ്
അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി.പുതിയ തീരുമാനം ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം വീണ്ടും കുറയ്ക്കുമെന്നാണ് പ്രതീക്ഷ. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു.

ഫ്രാന്‍സില്‍ 12 നും 14 നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും അതില്‍ 770 പേര്‍ ഗര്‍ഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.2013 മുതല്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 2020 ആഗസ്റ്റ് മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കും ഫ്രാന്‍സില്‍ ഗര്‍ഭനിരോധനം സൗജന്യമായിരുന്നു. ഇത് ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്.15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധനം വാഗ്ദാനം ചെയ്തതിനാല്‍, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012ല്‍ 1000 ഗര്‍ഭിണികള്‍ക്ക് 9.5 ല്‍ നിന്ന് 2018ല്‍ ആറിലേക്ക് ഗര്‍ഭച്ഛിദ്രം കുറഞ്ഞിരുന്നു എന്നും കണക്കുകള്‍ പറയുന്നു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു.

കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ചെലവേറിയതായതു കൊണ്ടാണ് പല സ്ത്രീകളും അമ്മയാവുന്നത് എന്നും അദ്ദേഹം പറയുന്നു.

ഗുളിക, ഐയുഡി ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഇംപ്ലാന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ നടപടിക്ക് ഫ്രാന്‍സിന്റെ ആരോഗ്യ സംവിധാനമായ അഷ്വറന്‍സ് മാലാഡിക്ക് പ്രതിവര്‍ഷം 21 മില്യണ്‍ പൗണ്ട് ചിലവാകും എന്നാണ് കരുതുന്നത്.

Other News in this category4malayalees Recommends