വാക്‌സിനെടുക്കാത്ത അമേരിക്കക്കാരോട് യുദ്ധം പ്രഖ്യാപിച്ച് പ്രസിഡന്റ്; ജോലിക്കാരെ വാക്‌സിനെടുപ്പിക്കണം; വിമാനങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ വമ്പന്‍ പിഴ; 80 മില്ല്യണ്‍ ജനങ്ങളോട് ബൈഡന്റെ ഏറ്റുമുട്ടല്‍

വാക്‌സിനെടുക്കാത്ത അമേരിക്കക്കാരോട് യുദ്ധം പ്രഖ്യാപിച്ച് പ്രസിഡന്റ്; ജോലിക്കാരെ വാക്‌സിനെടുപ്പിക്കണം; വിമാനങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ വമ്പന്‍ പിഴ; 80 മില്ല്യണ്‍ ജനങ്ങളോട് ബൈഡന്റെ ഏറ്റുമുട്ടല്‍

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത പുലര്‍ത്തുന്ന 80 മില്ല്യണ്‍ അമേരിക്കക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നില്‍ രണ്ട് ജീവനക്കാരെ വാക്‌സിനെടുപ്പിക്കാനുള്ള പദ്ധതിയും പ്രസിഡന്റ് പ്രഖ്യാപിച്ചു. 'ഇത് സ്വാതന്ത്ര്യത്തെ കുറിച്ചോ, വ്യക്തിപരമായ തെരഞ്ഞെടുപ്പോ അല്ല. ഇത് നിങ്ങളെയും, ചുറ്റുള്ളവരെയും, ഒപ്പം ജോലി ചെയ്യുന്നവരെയും, നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും സംരക്ഷിക്കുന്നതിന്റെ വിഷയമാണ്. എല്ലാ അമേരിക്കക്കാരെയും സംരക്ഷിക്കുകയെന്നതാണ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ജോലി', വൈറ്റ് ഹൗസില്‍ നിന്നും ബൈഡന്‍ പ്രഖ്യാപിച്ചു.


ആവശ്യത്തിന് ക്ഷമയോടെ കാത്തിരുന്നു, പക്ഷെ ക്ഷമ കുറയുകയാണ്. നിങ്ങളുടെ വിമുഖതയുടെ വില ഞങ്ങളാണ് നല്‍കേണ്ടി വരുന്നത്. അതുകൊണ്ട് ശരിയായ കാര്യം ചെയ്യൂ, അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ പ്രസംഗങ്ങള്‍ക്ക് വിരുദ്ധമായി ശക്തമായ ഭാഷയിലാണ് ബൈഡന്‍ സംസാരിച്ചത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ വഴിയില്ലെന്ന തരത്തിലാണ് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

വാക്‌സിന്‍ വിമുഖത കാണിക്കുന്ന ഫെഡറല്‍ ജീവനക്കാര്‍ക്ക് പുറത്താക്കല്‍ നേരിടേണ്ടിവരും. അനുസരിക്കാത്ത കമ്പനികള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ പിഴയും ഈടാക്കും. എന്നാല്‍ പ്രസിഡന്റിന്റെ ശക്തമായ നടപടികളെ കോടതിയില്‍ നേരിടുമെന്നാണ് റിപബ്ലിക്കന്‍മാരുടെ നിലപാട്. ഡെല്‍റ്റ വേരിയന്റ് അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് ആശുപത്രികള്‍ നിറയ്ക്കുന്ന സാഹചര്യത്തിലാണ് ബൈഡന്‍ ശക്തമായ നടപടികളുമായി രംഗത്ത് വരുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റിലും, പ്രൈവറ്റ് സെക്ടറിലും ജോലി ചെയ്യുന്ന 100 മില്ല്യണ്‍ ജോലിക്കാരെ വാക്‌സിനേറ്റ് ചെയ്യിക്കാന്‍ ആവശ്യമായ പദ്ധതികളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ കൊണ്ട് വാക്‌സിനെടുപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ സകല അധികാരവും ഉപയോഗിച്ച് കമ്പനികള്‍ക്ക് ഉത്തരവ് നല്‍കും, എതിര്‍ത്താല്‍ വലിയ പിഴ നേരിടണം.

നൂറോ, അതില്‍ അധികമോ ജീവനക്കാരുള്ള കമ്പനികള്‍ ജോലിക്കാരെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ചെയ്യിക്കുകയോ, ആഴ്ചയില്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്യിക്കുകയോ വേണമെന്ന് ലേബര്‍ വകുപ്പ് ഉത്തരവിറക്കും. ഇത് തെറ്റിച്ചാല്‍ 14,000 ഡോളര്‍ ലരെയാണ് പിഴ. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ മെഡികെയ്ഡ് അല്ലെങ്കില്‍ മെഡികെയര്‍ റീഇംബേഴ്‌സ്‌മെന്റ് കൈപ്പറ്റുന്ന ജോലിക്കാരും വാക്‌സിനെടുക്കണം.

ഇതിന് പുറമെ ഫെഡറല്‍ ജീവനക്കാരും, കോണ്‍ട്രാക്ടര്‍മാരും വാക്‌സിനെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറും പുറത്തിറക്കി. വിമാനങ്ങളില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ 500 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 മുതല്‍ 3000 ഡോളര്‍ വരെ പിഴ ഉയരും.
Other News in this category



4malayalees Recommends