താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലെന്നു റിപ്പോര്‍ട്ടുകള്‍

താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലെന്നു റിപ്പോര്‍ട്ടുകള്‍
അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലെന്ന് സൂചന. ആക്രമണം നടന്ന് നാളെ (9/11) ഇരുപത് വര്‍ഷം തികയുന്ന വേളയില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക തങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആശങ്കകളുണ്ടെന്നും അമേരിക്കയെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു.അമേരിക്കയെ നാണം കെടുത്താന്‍ ആഗ്രഹമില്ലെങ്കിലും ഞങ്ങള്‍ക്കിതൊരു സുപ്രധാന ദിനമാണ്. ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങള്‍ക്കും അപമാനകരമാണ്.' താലിബാന്‍ അറിയിച്ചു.താലിബാന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകര പട്ടികയിലുള്ളവരാണ്.

അമേരിക്കയുടെ ഉപരോധ പട്ടികയിലെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായ സിറാജുദ്ദീന്‍ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.മുല്ല മുഹമ്മദ് ഹസ്സന്‍ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അഖുണ്ട് ഉള്‍പ്പടെ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ളവരാണ്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കാന്‍ ബൈഡനുമേല്‍ സമ്മര്‍ദം ശക്തമാകുമ്പോള്‍ ചൈന ഇതിനകം തന്നെ താലിബാന്‍ സര്‍ക്കാരുമായി കൈകോര്‍ത്തിരിക്കുകയാണ്. താലിബാനുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്ക് ബെയ്ജിങ് എപ്പോഴും സന്നദ്ധമായിരിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.Other News in this category4malayalees Recommends