കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുതിപ്പ്; പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കടാക്ഷിക്കുന്നു; പെര്‍മനന്റ് റെസിഡന്‍സിലേക്കുള്ള വഴിതുറക്കും

കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുതിപ്പ്; പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കടാക്ഷിക്കുന്നു; പെര്‍മനന്റ് റെസിഡന്‍സിലേക്കുള്ള വഴിതുറക്കും

2021ന്റെ ആദ്യ നാല് മാസങ്ങളില്‍ കാനഡയില്‍ പഠിക്കാന്‍ അംഗീകാരം ലഭിച്ചത് 67,000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്. 2020ല്‍ മുഴുവനും അപ്രൂവല്‍ ലഭിച്ചതിനേക്കാള്‍ 83 ശതമാനം കൂടുതലാണ് ഈ കണക്ക്.


2021 ജനുവരി-ഏപ്രില്‍ കാലയളവില്‍ കാനഡയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റ് അംഗീകാരം 74% വര്‍ദ്ധിച്ചെന്നും കണക്കുകള്‍ പറയുന്നു. 2020ല്‍ ഇത് 48% മാത്രമായിരുന്നു. 2021ന്റെ ആദ്യ പാദത്തില്‍ നാലില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റഡി പെര്‍മിറ്റ് അംഗീകാരം ലഭിച്ചുവെന്ന് പറയാം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കനേഡിയന്‍ വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് വര്‍ദ്ധിക്കുന്നുവെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2019ല്‍ 179,000 സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കാനഡയ്ക്ക് ലഭിച്ചത്. എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡാണിത്. എന്നാല്‍ കോവിഡ് മഹാമാരി എത്തിയതോടെ ഈ മുന്നേറ്റത്തിന് തടവീണു.

കഴിഞ്ഞ വര്‍ഷം 75,000 അപേക്ഷകള്‍ മാത്രമാണ് ഇതോടെ സമര്‍പ്പിക്കപ്പെട്ടത്. 2021 എത്തിയതോടെ ഈ കഥ മാറി. ഇന്ത്യയില്‍ നിന്നുള്ള കോളേജ്, അണ്ടര്‍ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് കംബൈന്‍ഡ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത് ബിസിനസ്സ് & കൊമേഴ്‌സ്, കമ്പ്യൂട്ടിംഗ് & ഐടി, ബിസിനസ്സ്, മാനേജ്‌മെന്റ് & മാര്‍ക്കറ്റിംഗ് എന്നീ കോഴ്‌സുകളാണ്.

കാനഡയുടെ പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകം. 2020ല്‍ 70,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിജിഡബ്യുപി ലഭിച്ചു. കാനഡയില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാം. രാജ്യത്ത് പ്രവൃത്തിപരിചയം ലഭിക്കുന്നതോടെ പിഎന്‍പിയില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുകയും ചെയ്യും.
Other News in this category4malayalees Recommends