യു.എസ് സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ വൈറല്‍

യു.എസ് സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ വൈറല്‍
കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷം അമേരിക്ക ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും കയറി താലിബാന്‍ അംഗങ്ങള്‍ വിജയാഹ്ലാദം മുഴക്കുന്നതിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എസ് സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ വൈറല്‍ ആകുകയാണ്.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയന്‍ ഷാവോയാണ് താലിബാന്‍ അംഗങ്ങള്‍ വിമാനത്തിന്റെ ചിറകില്‍ ഊഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. 'സാമ്രാജ്യത്വത്തിന്റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ് . താലിബാന്‍ അമേരിക്കയുടെവിമാനങ്ങള്‍ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

താലിബാന്‍ ഭീകരരില്‍ ഒരാള്‍ ഊഞ്ഞാല്‍ ആടുന്നതും മറ്റൊരാള്‍ ആട്ടിവിടുന്നതും രണ്ടുപേര്‍ ചിരികളികളോടെ ഇത് നോക്കി നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
Other News in this category4malayalees Recommends