വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു

വിറാള്‍  മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും  പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു
വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബര്‍ 5 നു വിറാള്‍ ചേഞ്ച് ഹാളില്‍ വച്ച് വര്‍ണ്ണശബളമായി നടന്നു

രാവിലെ 11 മണിക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടയും വിവിധ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 12 മണിക്ക് ആരംഭിച്ച ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി ആസ്വാധിച്ചു .3 മണിക്ക് മഹാബലിയുടെ എഴുന്നെള്ളലോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ( W M C യുടെ പ്രസിഡണ്ട് ജോഷി ജോസഫ് ആദ്യക്ഷം വഹിച്ചു ,കമ്മറ്റി അംഗളുടെ സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. പരിപാകള്‍ക്ക് W M C സെക്രെട്ടറി ആന്റണി പ്രാക്കുഴിസ്വാഗതം ആശംസിച്ചു .പിന്നീട് വിറാല്‍ മലയാളി കമ്മ്യൂണിറ്റിയുടെ ലോഗോ പ്രകാശനം നടന്നു ,ഓണഘോഷത്തിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് ആന്റോ ജോസ് ,ടോം ജോസ് തടിയംപാട്, ജയ റോയ്, എന്നിവര്‍ സംസാരിച്ചു

പിന്നീട് വിവിധ കലാപരിപാടികള്‍ അരങ്ങേറി കലാപരിപാടികള്‍ക്ക്ആ ര്‍ട്‌സ് കോഡിനെറ്റെര്‍ സാബു ജോണ്‍ നേതൃത്വം കൊടുത്തു സ്‌പോര്‍ട്‌സ് പരിപാടികള്‍ക്ക് ദിലീപ് ചന്ദ്രന്‍ നേതൃത്വം കൊടുത്തു


നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വിറാല്‍ പ്രദേശത്തു ഒരു മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായതു ആദ്യമായി നടത്തിയ ഓണഘോഷം വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് ഭാരവാഹികള്‍

.വിറാല്‍ മലയാളി കമ്മ്യൂണിറ്റി( W M C)ക്കുവേണ്ടി സുനില്‍ വര്‍ഗ്ഗീസ്സ്

Other News in this category4malayalees Recommends