വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ച് നിരവധി പേര്‍ ; രോഗ വ്യാപനം ആശങ്കയിലാകുമെന്ന് മുന്നറിയിപ്പുമായി ഫൗസി ; കോവിഡ് കേസുകള്‍ ഉയരുമ്പോഴും വാക്‌സിനോട് നോ പറഞ്ഞ് ഒരു വിഭാഗം

വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ച് നിരവധി പേര്‍ ; രോഗ വ്യാപനം ആശങ്കയിലാകുമെന്ന് മുന്നറിയിപ്പുമായി ഫൗസി ; കോവിഡ് കേസുകള്‍ ഉയരുമ്പോഴും വാക്‌സിനോട് നോ പറഞ്ഞ് ഒരു വിഭാഗം
ഒരു ഭാഗത്ത് കോവിഡ് കണക്കുകളുടെ ആശങ്ക, മറുഭാഗത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഒരു കൂട്ടം. യുഎസില്‍ ഓരോ ദിവസവും കോവിഡ് കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവാണുള്ളത്. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കും രോഗവ്യാപനമേറുകയാണ്. പ്രതിരോധം തീര്‍ക്കുകയെന്നത് അല്ലാതെ കോവിഡിനെ തോല്‍പ്പിക്കാന്‍ മറ്റൊരു വഴിയുമില്ല.

എന്നാല്‍ ജനം ഇപ്പോഴും വാക്‌സിനില്‍ വിശ്വസിക്കാതിരിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ ആശങ്കയിലാണ്. സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വാക്‌സിന്‍ കൃത്യമായി നടത്തണം. എന്നാല്‍ പലരും വിസമ്മതിക്കുകയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസസ് ഡയറക്ടര്‍ ഡോ ആന്റണി ഫൗസി വ്്യക്തമാക്കി.

ഡെല്‍റ്റ വേരിയന്റ് ആശങ്ക സൃഷ്ടിക്കുമ്പോള്‍ രാജ്യം സമാനതകളില്ലാത്ത അവസ്ഥയിലൂടെ കടന്നുപോവുകയാണ്.യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു പ്രകാരം 63 ശതമാനം മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ വിമര്‍ശിച്ച് പല ക്യാമ്പെയ്‌നുകളും നടക്കുന്നുണ്ട്.

നൂറു ജീവനക്കാര്‍ക്ക് മുകളിലുള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ടെസ്റ്റു ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തുവന്നു. ഏതായാലും വാക്‌സിന്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഇനിയും കോവിഡ് കേസുകള്‍ ഉയരും. മുമ്പുള്ള രീതിയില്‍ കൂടുതല്‍ ആശുപത്രി കേസുകള്‍ ഉയരുമെന്ന ആശങ്കയും ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്.

Other News in this category



4malayalees Recommends