ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതര്‍ നീട്ടി. ഈ മാസം 20നുള്ളില്‍ റെസിഡന്റ് കാര്‍ഡിന്റെ കോപ്പികള്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കണമെന്ന് കാട്ടി ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ നല്‍കി.

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ സെപ്റ്റംബര്‍ ഒമ്പതിനുള്ളില്‍ െറെസിഡന്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. കെ.ജി ഒന്നു മുതല്‍ 12ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായി െറെസിഡന്റ് കാര്‍ഡ് എടുക്കണമെന്നാണ് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള അറിയിപ്പ്.


Other News in this category



4malayalees Recommends