15,000 ജോലിക്കാരെ പുതുതായി സ്വീകരിക്കാന്‍ ഒരുങ്ങി ആമസോണ്‍ കാനഡ; തുടക്ക ശമ്പളം മണിക്കൂറില്‍ 21.65 ഡോളറായി വര്‍ദ്ധിപ്പിക്കും; തൊഴിലവസരങ്ങള്‍ കൂട്ടി കാനഡ, ജോലിക്ക് ആളെ കിട്ടുന്നില്ല?

15,000 ജോലിക്കാരെ പുതുതായി സ്വീകരിക്കാന്‍ ഒരുങ്ങി ആമസോണ്‍ കാനഡ; തുടക്ക ശമ്പളം മണിക്കൂറില്‍ 21.65 ഡോളറായി വര്‍ദ്ധിപ്പിക്കും; തൊഴിലവസരങ്ങള്‍ കൂട്ടി കാനഡ, ജോലിക്ക് ആളെ കിട്ടുന്നില്ല?

കാനഡയിലെ പ്രവര്‍ത്തന മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി 15,000 പുതിയ വെയര്‍ഹൗസ്, ഡിസ്ട്രിബ്യൂഷന്‍ ജോലിക്കാരെ നിയമിക്കുമെന്ന് ഇ-കൊമേഴ്‌സ് വമ്പന്‍ ആമസോണ്‍ കാനഡ. ഇതോടൊപ്പം ഫ്രണ്ട്‌ലൈനില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും വര്‍ദ്ധിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 17 ഡോളറായിരുന്ന ശമ്പളം 21.65 ഡോളറായാണ് ഉയര്‍ത്തുന്നത്.


നിലവിലുള്ള ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 1.60 ഡോളര്‍ മുതല്‍ 2.20 ഡോളര്‍ വരെ അധികമായി നല്‍കും. ഈ വര്‍ദ്ധന അടിയന്തരമായി നിലവില്‍ വരുമെന്ന് ആമസോണ്‍ വ്യക്തമാക്കി. കമ്പനിക്കൊപ്പം എത്ര കാലം പ്രവര്‍ത്തിച്ചുവെന്ന് ശമ്പള വര്‍ദ്ധനവില്‍ നിബന്ധനയാകില്ല.

'രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്', ആമസോണ്‍ കാനഡ കനേഡിയന്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സുമേഗാ കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബിസിനസ്സ് വളരെയേറെ വളരുന്നുണ്ട്. ഉപഭോക്താക്കളില്‍ ശ്രദ്ധിച്ച് തുടരാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും, നിലവുള്ളവരെ നിലനിര്‍ത്തുകയും വേണം, സുമേഗാ കുമാര്‍ വിശദമാക്കി.

നിലവില്‍ അഞ്ച് പ്രൊവിന്‍സുകളിലായി 25 കമ്മ്യൂണിറ്റികളില്‍ 25000 ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ജീവനക്കാരാണ് ആമസോണ്‍ കാനഡയ്ക്കുള്ളത്. കോവിഡ്-19 മഹാമാരി വന്നതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.

കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ലാത്തപ്പോഴാണ് ആമസോണ്‍ വികസനം പ്രഖ്യാപിത്തുന്നത്. കാനഡ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ആഗസ്റ്റില്‍ 90,200 തൊഴിലവസരങ്ങള്‍ കൂടി ഇടംപിടിച്ചു. ഈ ഘട്ടത്തിലാണ് ശമ്പള വര്‍ദ്ധനവോടെ ആമസോണ്‍ പുതിയ ജോലിക്കാരെ തേടുന്നത്.
Other News in this category4malayalees Recommends