രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണമേറുന്നു ; കേരളത്തില്‍ ചികിത്സയിലുള്ളവരില്‍ 8.62 ശതമാനവും കുട്ടികളെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണമേറുന്നു ; കേരളത്തില്‍ ചികിത്സയിലുള്ളവരില്‍ 8.62 ശതമാനവും കുട്ടികളെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു. നിലവില്‍ ചികിത്സയിലുള്ളതില്‍ 7 ശതമാനവും കുട്ടികള്‍ ആണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍ താഴെ ആയിരുന്നു. കേരളത്തില്‍ ചികില്‍സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. 18 വയസിന് മുകളിലുള്ളവവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനാല്‍ കോവിഡ് കുട്ടികളെയാണ് ഇനി കാര്യമായി ബാധിക്കുകയെന്ന് പഠനങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് കേരളം തീരുമാനിക്കുക എന്നാണ് സൂചനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞതോടെ കേരളത്തിന്റെ സ്ഥിതിഗതികളില്‍ ആശ്വാസമുണ്ട്.

Other News in this category4malayalees Recommends