ആടിനെ അറുത്ത് കട്ടൗട്ടില്‍ രക്താഭിഷേകം: രജനികാന്തിനെതിരെ പരാതി

ആടിനെ അറുത്ത് കട്ടൗട്ടില്‍ രക്താഭിഷേകം: രജനികാന്തിനെതിരെ പരാതി
അണ്ണാത്തെ പോസ്റ്ററില്‍ ആരാധകരുടെ രക്താഭിഷേകം തമിഴ്‌നാട്ടില്‍ രജനികാന്തിനെതിരെ പരാതി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടന്ന മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിരുന്നു.

സംഭവത്തേക്കുറിച്ച് രജനികാന്ത് പ്രതികരിക്കാത്തതിലും ആരാധകരുടെ പ്രവര്‍ത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്. താരത്തിന്റെ മൗനം ആരാധകരെ തുടര്‍ന്നും ഇത്തരം ഹീനമായ നടപടികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.Other News in this category4malayalees Recommends