ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ എത്തിക്കാന്‍ നീക്കം ; മലപ്പുറത്തെ സിപിഎമ്മിന് വനിതാ നേതാക്കള്‍ കുറവ് ; ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയാല്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ എത്തിക്കാന്‍ നീക്കം ; മലപ്പുറത്തെ സിപിഎമ്മിന് വനിതാ നേതാക്കള്‍ കുറവ് ; ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയാല്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ എത്തിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് സിപിഐഎം ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. മലപ്പുറത്ത് സിപിഎമ്മിനെ സംബന്ധിച്ച് വനിത നേതാക്കള്‍ കുറവാണ്. ഫാത്തിമ തെഹ്ലിയയെ പോലെ സ്വീകാര്യത ഉള്ള വനിത നേതാവിനെ സിപിഎമ്മില്‍ എത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കോഴിക്കേട്ടെ മുന്‍ എംഎല്‍എയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്‌ഐ നേതാക്കളും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനത്തില്‍ ജമീല ജയിച്ചതോടെ ഒഴിഞ്ഞകിടക്കുന്ന നന്മണ്ട ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പില്‍ ഫാത്തിമയെ മത്സരിപ്പിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് സിപിഐഎം നീക്കം.

ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മിറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്.

നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.



Other News in this category



4malayalees Recommends