താലിബാനില്‍ നിന്ന് കൈയ്യില്‍ കിട്ടിയതുമായി ജീവനും കൊണ്ട് ഓടുന്ന അഫ്ഗാനികള്‍ ; പാക് അതിര്‍ത്തിയില്‍ വന്‍ തിരക്ക്

താലിബാനില്‍ നിന്ന് കൈയ്യില്‍ കിട്ടിയതുമായി ജീവനും കൊണ്ട് ഓടുന്ന അഫ്ഗാനികള്‍ ; പാക് അതിര്‍ത്തിയില്‍ വന്‍ തിരക്ക്
താലിബാനെ ഭയപ്പെടുന്ന ഒരുകൂട്ടം ജനങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ട്. പാക് അതിര്‍ത്തിക്ക് അടുത്ത് ജനക്കൂട്ടം കുടുങ്ങി കിടക്കുകയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചമാന്‍ അതിര്‍ത്തിയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഇവിടെ പാകിസ്ഥാന്‍ അടുത്തിടെയാണ് അടച്ചത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള തിരക്കേറിയ അതിര്‍ത്തികളില്‍ ഒന്നാണ് ചമാന്‍ അതിര്‍ത്തി. സ്പിന്‍ ബോള്‍ഡാക്കിലെ ചമാന് പുറമേ ഷിര്‍ഥാന്‍, ഇസ്ലം കാല, തോര്‍ഖാം എന്നിവിടെയാണ് അഫ്ഗാനിലെ പ്രധാന അതിര്‍ത്തികള്‍. കുടുംബത്തോടെയാണ് ആളുകള്‍ താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്നത്.

Other News in this category4malayalees Recommends