വാദ്യ സംഗീതത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് നോട്ടിംങ്ങ്ഹാം യൂത്ത് മ്യൂസിക്....യുക്മ ഫെയ്‌സ് ബുക്ക് ലൈവിലെ പത്ത് കുട്ടികളുടെ രാഗ വസന്തം കാണാനെത്തിയത് ആയിരങ്ങള്‍.....

വാദ്യ സംഗീതത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് നോട്ടിംങ്ങ്ഹാം യൂത്ത് മ്യൂസിക്....യുക്മ ഫെയ്‌സ് ബുക്ക്  ലൈവിലെ പത്ത് കുട്ടികളുടെ രാഗ വസന്തം കാണാനെത്തിയത് ആയിരങ്ങള്‍.....

ഫേസ് ബുക്ക് ലൈവില്‍ മിന്നും താരങ്ങളായി നോട്ടിംഗ്ഹാമില്‍ നിന്നും പത്ത് ചുണക്കുട്ടികള്‍. നോട്ടിംഗ്ഹാമില്‍ കുട്ടികളിലെ ഉപകരണ സംഗീതകലയെയും സംഗീതത്തെയും പ്രോല്‍സാഹിപ്പിയ്ക്കുവാനായി തുടക്കം കുറിച്ച ''യൂത്ത് മ്യൂസിക്ക് നോട്ടിംഗ്ഹാമിലെ'' കുട്ടികള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഫേസ്ബുക്ക് ലൈവില്‍ മിന്നും താരങ്ങളായി മാറി. ഈ വേനല്‍ക്കാല അവധിയില്‍ കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് പരിശീലനം നടത്തി പത്ത് കുട്ടികള്‍ ചേര്‍ന്ന് നടത്തിയ കലാവിരുന്ന് കണ്ടിട്ട് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുയും അഭിനന്ദിയ്ക്കുകയുണ്ടായി.


കഴിഞ്ഞ വര്‍ഷം യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'Let's break it together' എന്ന പ്രോഗ്രാമില്‍ നിന്നും കിട്ടിയ പ്രോല്‍സാഹനം കുട്ടികളില്‍ പുത്തനുണര്‍വേകി. നോട്ടിംഗ്ഹാം മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജിന്റെ ഭവനത്തിലെ ഗാര്‍ഡനില്‍ വച്ച് നടന്ന പരിപാടികള്‍ അയല്‍വാസികളും കാണുവാന്‍ എത്തിയിരുന്നു. യുക്മയോടൊപ്പം നോട്ടിംഗ്ഹാം മലയാളി അസ്സോസിയേഷനും നിറഞ്ഞ മനസ്സോടെ കുട്ടികള്‍ക്ക് പിന്തുണയേകി.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അണിയിച്ചൊരുക്കിയ ആദ്യ പ്രോഗ്രാം വിജയിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികളും അവര്‍ക്ക് പിന്തുണയേകിയ കുടുംബാംഗങ്ങളും. കൂടുതല്‍ പരിശീലനം നടത്തി, കൂടുതല്‍ മികവോടെ അടുത്ത വര്‍ഷം ഒരു ലൈവ് ഓര്‍ക്കസ്ട്ര നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഈ കൌമാര പ്രതിഭകള്‍. തോമസ്, ഡാനിയേല്‍, ജോര്‍ജ്, എഡ്‌സല്‍ എന്നിവര്‍ ഡ്രം സെറ്റിലും ആദേഷ്, സിബിന്‍, ആഷിന്‍, സാന്‍ന്ദ്ര എന്നിവര്‍ കീബോര്‍ഡിലും ഫ്‌ലൂട്ട് ഉപകരണ സംഗീതമായി സിയോനയും മനോഹര ഗാനങ്ങളുമായി റിയയും വേദിയില്‍ നിറഞ്ഞു നിന്നു.


ലൈവ് പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം നല്കിയ യുക്മ ഭാരവാഹികള്‍ക്കും, പരിപാടി കാണുകയും പിന്തുണ നല്‍കുകയും ചെയ്യുകയും ചെയ്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി യൂത്ത് മ്യൂസിക്ക് നോട്ടിംഗ്ഹാമിന്റെ നന്ദി അറിയിക്കുന്നു.


യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിന്റെ ഞായറാഴ്ച നടന്ന പ്രോഗ്രാം കാണാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പരിപാടി കാണാവുന്നതാണ്:


https://www.facebook.com/uukma.org/videos/605499804156937/


Other News in this category



4malayalees Recommends